2011 ജൂൺ 23, വ്യാഴാഴ്‌ച

മത്തിയുടെ മഹത്വം മറക്കാതിരിക്കുക


                                     
ആരോഗ്യപരമായ ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് ഇക്കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക്. ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നിലനില്‍ക്കുന്ന ഇക്കാലത്ത് സാധാരണക്കാരനെ സംബന്ധിച്ച് പോഷകവും സമീകൃതവുമായ ഒരു 'മെനു' തയ്യാറാക്കുക അത്ര എളുപ്പമല്ല. എന്നാല്‍ വിലക്കയറ്റവും ക്...ഷാമവും മായം ചേര്‍ക്കലുമൊക്കെ അതിന്റെ ഉച്ചകോടിയില്‍ എത്തിനില്ക്കുമ്പോഴും അവന്റെ സഹായത്തിനെത്തുന്ന ഒന്നാണ് പാവപ്പെട്ടവന്റെ മത്സ്യമായ മത്തി. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോള്‍ സസ്യേതര ഭക്ഷ്യവസ്തുക്കളില്‍ മുന്‍പന്തിയിലാണ് മത്തിയുടെ സ്ഥാനം.

അല്പം ചരിത്രം
മലയാളത്തില്‍ മത്തിയെന്നും ചാളയെന്നും അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ ഇംഗ്ലീഷ് നാമധേയം സാര്‍ഡീന്‍ എന്നാണ്. ഇറ്റലിക്കു സമീപമുള്ള 'സാര്‍ഡീന' എന്ന ദ്വീപിന്റെ പേരില്‍നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഈ ദ്വീപിനു ചുറ്റുമുള്ള കടലില്‍ മത്തിയുടെ വന്‍തോതിലുള്ള ശേഖരം എല്ലായ്‌പ്പോഴും കണ്ടുവരുന്നതിനാലാണ് മത്തിക്ക് 'സാര്‍ഡീന്‍' എന്ന പേരുവന്നത്.

ആഗോളതലത്തില്‍ ഈ ചെറുമത്സ്യത്തിനുള്ള ജനപ്രീതിക്ക് ഒരു വലിയ അളവുവരെ നെപ്പോളിയന്‍ ചക്രവര്‍ത്തി കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടിന്നിലടച്ച മത്തിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നത്രെ. ആദ്യമായി ടിന്നിലടച്ചു സൂക്ഷിക്കപ്പെട്ട മത്സ്യവും മത്തിയാണെന്ന് ചരിത്രം പറയുന്നു. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്.

പോഷകഗുണങ്ങള്‍
'വില തുച്ഛം, ഗുണം മെച്ചം' എന്ന ചൊല്ല് ഏറെ സാര്‍ഥകമാണ് മത്തിയുടെ കാര്യത്തില്‍.

ഒമേഗ-3 ഫാറ്റി ആസിഡ്:
മത്തിയുടെ ഗുണങ്ങള്‍ പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഓമേഗ-3 ഫാറ്റി ആസിഡിനെക്കുറിച്ചാണ്. ഹൃദ്രോഗികളുടെ ശരാശരി പ്രായം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തവുമാണ്. മത്തിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ഏറെ നല്ലതാണെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. കൂടാതെ ട്രൈഗ്ലിസറൈഡുകളുടെ അളവും രക്തസമ്മര്‍ദവും കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ധമനികളുടെ ഭിത്തിയുടെ കനം കൂടുന്നത് തടയുന്നതിലും ശരിയായ ഹൃദയതാളം നിലനിര്‍ത്തുന്നതിലും ഇതിന് പങ്കുണ്ട്.

പ്രോട്ടീന്‍:
ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം, കാര്‍ബോഹൈഡ്രേറ്റിന്റെ സാന്നിധ്യം തീര്‍ത്തും കുറവായത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരാശരി ഉപഭോഗത്തില്‍ ഒരുനേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍നിന്നു കിട്ടുന്നതായാണ് കണക്ക്.

കാല്‍സ്യവും ഫോസ്ഫറസും:
എല്ലിന്റെയും പല്ലിന്റെയും ഉറപ്പിന് ഇവ രണ്ടും അത്യാവശ്യമാണ്. പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ ഉറപ്പുകുറയുന്ന ഒരുതരം രോഗം) തടയാനും സഹായിക്കുന്നു.
മേല്‍ വിവരിച്ച ഗുണങ്ങള്‍ കൂടാതെ ബുദ്ധി വികാസത്തിനും മത്തി ഏറെ നല്ലതാണ്. കുട്ടികളുടെ ബുദ്ധിവികാസത്തിന് നെല്ലിക്ക ചേര്‍ത്തരച്ച മത്തിക്കറി നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇവിടെയും ഒമേഗാ -3 ഫാറ്റി ആസിഡിന്റെ ഗുണമാണ് കാണുന്നത്.

തലച്ചോറിന്റെ ഭാരത്തിന്റെ ഒരു നല്ല ശതമാനവും ഒമേഗാ-3 ഫാറ്റി ആസിഡാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബുദ്ധി, ഓര്‍മ, പഠനോത്സുകത, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ചകൂട്ടാന്‍ മത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുമൂലം സാധിക്കും. കൂടാതെ വന്‍കുടലിലെ കാന്‍സറിനു കാരണമാകുന്ന ഒരു ജനിതക വസ്തുവിനെതിരെ പ്രവര്‍ത്തിക്കാനുള്ള ഒമേഗാ-3 ഫാറ്റി ആസിഡിന്റെ കഴിവുകൊണ്ട് ഇത്തരം കാന്‍സര്‍ നിരക്ക് കുറയ്ക്കാനും ഈ ചെറുമത്സ്യം സഹായിക്കുന്നു. ത്വക്കിന്റെ സ്‌നിഗ്ധതയും ഈര്‍പ്പവും നിലനിര്‍ത്താനും ഇതിന് കഴിവുണ്ട്. ഒമേഗ-3 ആസിഡിന്റെ ഇത്തരം ഗുണങ്ങളൊക്കെ അടങ്ങിയ ടൂണ (ചൂര) മത്സ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മത്തിക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. ഇതില്‍ സമുദ്രജലത്തില്‍ നിന്നുകിട്ടുന്ന മെര്‍ക്കുറി പോലുള്ള വിഷാംശം തീരെ കുറവാണ്. വിറ്റാമിന്‍ ഡിയും വളരെ കൂടിയ അളവില്‍ മത്തിയിലുണ്ട്.

ഹൃദ്രോഗം ഉള്ളവരും ഹൃദ്രോഗത്തെ ചെറുക്കുവാനാഗ്രഹിക്കുന്നവരും ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും മത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പക്ഷേ, മത്തി പൊരിച്ചുകഴിക്കുമ്പോള്‍, മത്തിയുടെ ഈ ഗുണങ്ങളൊക്കെ കിട്ടുമെങ്കിലും പൊരിക്കുന്ന എണ്ണയുടെയും ചൂടാക്കുമ്പോള്‍ എണ്ണയ്ക്കുണ്ടാകുന്ന രാസമാറ്റങ്ങളുടെയും ഫലമായി മൊത്തത്തില്‍ വിപരീതഫലമാണ് ഉണ്ടാവുക. അതുകൊണ്ട് മത്തി കറിവെച്ചുതന്നെ കഴിക്കുവാന്‍ ശ്രമിക്കുക.

ആദ്യരാത്രി

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു
സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില് ഇങ്ങെത്തിക്കഴിഞ്ഞു. ഈ
പെണ്ണിനെയാണെങ്കില് കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന
ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്
ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക്
എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല് ഫ്ലാസ്കെടുത്ത് തരും, കൂടെ
കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്.
ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്ക്കാ ന് മനം തുടിച്ചു.
അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള് മുറിയിലേക്ക് കടന്നുവന്നു
നീയേത് അടുപ്പില് പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന് വന്നെങ്കിലും കടിച്ചമര്ത്തി , 'എന്തേ വൈകിയേ?' എന്ന് മയത്തില് ചോദിച്ചു.
എല്ലാരേം പരിചയപ്പേടുകയായിരുന്നു...
സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ
പരിചയപ്പെടാന് പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്ത്തി .
'പാലെന്തേ?' എന്റെ ആ ചോദ്യത്തില് പാലും തേനും ഒഴുകുന്നുണ്ടായിരുന്നു.
ഇത്രേം സോഫ്റ്റായിട്ട് ഞാന് തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന് സംശയിച്ചു.
പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല് കുടിക്കുന്ന ശീലമുണ്ടോ?
അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...
എന്നാല് ഞാന് പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം... മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും
'അല്ലെങ്കില് വേണ്ട' എന്ന് പറഞ്ഞു.
അതുകേട്ടപ്പോള് അവള്ക്ക് എന്നെ പാല് കുടിപ്പിക്കാന് വാശിയുള്ളപോലെ
അടുക്കളയിലേക്ക് പോയി.
ദുബായില് ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന് ഇന്നെങ്കിലും
ലേശം പാല് കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന് കൊണ്ടുവന്ന
പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന് ദുബായില് മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്
പട്ടിണികിടന്നാലും മനുഷ്യന് തടിക്കുമെന്ന്.
അവള് പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി
കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.
'ഇതായിക്കാ പാല്...'
ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന് ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു
ഇത് അല് മറായി ആണോ... അല് ഐനാണോ?
ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?
അതല്ലെടീ... ഈ പാല്...? അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...
നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന് മനസ്സില് പറഞ്ഞു.
അല്ലിക്കാ... മറായി ആരാ?
മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.
ഇക്ക കണ്ടിട്ടുണ്ടോ?
പിന്നേ... സൂപ്പര് മര്ക്കേറ്റില് അടുക്കി വച്ചിട്ടുണ്ടാവും,
ബ്രോക്കറുടെ കയ്യിലെ പെണ്കു്ട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...
അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില് കിടക്കുന്നത്
കണ്ടപ്പോള് ഞാന് ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'
അല്ലാഹ്... ഞാന് മറന്നുപോയതാണെന്ന് പറഞ്ഞ് അവള് പെട്ടിക്കടുത്തേക്ക് നടന്നു. 'ഇനിയിപ്പോ മതി പെണ്കുകട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള് പെട്ടിയുടെ മേല് ചിലവഴിച്ചാലോ... അതാ പേടി. 'ഇക്ക സുബഹിക്ക് എണീയ്ക്കോ?' സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില് വിസിറ്റ് വിസയില്
പണിയില്ലാതിരുന്നപ്പോള് എണീറ്റിരുന്നു. പണി കിട്ടിയപ്പോള് പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന് പറ്റില്ലല്ലോ....
രണ്ട് ദിവസം കഴിയുംബോള് മനസ്സിലായിക്കൊള്ളും. 'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'
'ഉപ്പയും ഉമ്മയും എണിക്കോ?' 'പിന്നേ... അവരെന്നും എണീയ്ക്കും...'
'അല്ല, ആരും എണീക്കുന്നില്ലേല് ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'
ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില് കലാശിക്കുമെന്നുറപ്പായി.
ഞാനും അവളും കട്ടക്ക് കട്ടക്ക് നില്ക്കു ന്നുണ്ട്. ഇതുവരേയുള്ള പോക്ക്
കണ്ടിട്ട് എന്നെ നിര്ത്താ നുള്ള വര വരക്കാനുള്ള ചോക്ക് അവള് എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല് പറ്റില്ലല്ലോ... കുറച്ച്
സ്റ്റ്രോങ് ആവാന് തന്നെ ഞാന് തീരുമാനിച്ചു.
'നിനക്കറിയോ ഞാന് ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്പ്പംോ ഘൗരവത്തോടുകൂടെ
തന്നെ ഞാന് പറഞ്ഞു. അത് കേട്ടപ്പോള് അവള് ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'
കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്? എന്റെ കാറ്റൊഴിഞ്ഞുപോയതാ...
അങ്ങനെ ആ ശ്രമവും പരാജയപെട്ടു.
ചമ്മല് മുഖത്ത് കാണിക്കാതെ ഞാന് പറഞ്ഞു...' ഞാന് അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന് ഒരു മൂര്ഖ്ന് പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'
'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്ഖംനെ കൊന്നിട്ടുണ്ട്'
ഇവളെന്നെ ഫോമാവാന് വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും
കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?
ഏതായാലും ഇനി ചമ്മാന് ഞാനില്ല എന്ന് തീരുമാനിച്ച് ഞാന് ഗൗരവത്തില്
വീണ്ടും ചോദിച്ചു... 'എന്നാല് നമുക്ക് കിടക്കാം? 'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം' ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.
അപ്പോഴേക്കും അവള് കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.
'ഇക്കാ... ഉറങ്ങുംബോള് എന്നെ തൊടരുതേ... തൊട്ടാല് ഞാന് ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന് വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്' ഒരു നിമിഷം എന്റെ ഹ്ര്ദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്.
അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില് തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല് ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല് തട്ടിയാല്... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ.... റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില് പോയി സുഖമായി കിടന്നുറങ്ങി... നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള് പുതച്ചിരുന്ന പുതപ്പ് എന്നെ
പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന് അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന് വിചാരിച്ചപോലെയല്ല...
അല്പ്പം് വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല.
ഈ സമയത്തിനുള്ളില് അതും അടുക്കി വച്ചോ... കൊള്ളാം...
കുഞ്ഞു ടേബിളിന്റെ മുകളില് ചായയും റെഡി... പോയിനോക്കിയപ്പോള് കപ്പ്
മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില് വച്ചിട്ടുള്ള കടലാസ് ഞാന് ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന് തുറന്ന് വായിച്ചു.. ഇക്കയെന്നോട് ക്ഷമിക്കണം... ഞാന് പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന് എന്നെ രാത്രി വിളിച്ചു... ഞങ്ങള് 5 വര്ഷ മായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല് പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന് കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്ണ്ണകവും ഇക്കാ തന്ന 10 പവന് മഹറുമായി ഞാന് പോവുകയാണ്.
ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന് അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില് ഇക്കായെ പൂര്ണ്ണെമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന് എന്നെ ഉപേക്ഷിക്കുകയാണെങ്കില് ഞാന് ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ? എന്ന് സ്വന്തം ....കത്ത് വായിച്ചുകഴിഞ്ഞപ്പോള് 'ഉമ്മാ'യെന്ന് ഞാന് ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന് കൊടുത്തിട്ട് ഞാന് പുലമ്പാന് തുടങ' എന്തായിരുന്നു നിങ്ങള്ക്കെ്ല്ലാം... 10 പവന് മഹറ് കൊടുത്തില്ലേല് മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില് പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന് തുടര്ന്നു ) എന്തായിരുന്നു എല്ലാര്ക്കും ...
ബിരിയാണി മാത്രം കൊടുത്താല് മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്ക്കും ...എന്റെ ശബ്ദം അടങ്ങിയപ്പോള് അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന് തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന് അന്തം വിട്ട് നില് ക്കുംബോള് കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില് ചായയുമായി വന്നു.. അതേ... ഇതവള് തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്... ഉടനെ പെങ്ങളുടെ കമന്റ് വന്നു... 'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന് അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ...
തകര്ത്തളഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള് അവളെ തോളോട് ചേര്ത്ത് പിടിച്ചു. ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലം ഒരുമിച്ച് വന്നു.
'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..'
കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള് ഇതൊരു വെല് പ്ലാന്ഡുംര വെല് റിഹേര്സ്ഡുലമായ പറ്റിക്കല് പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.
'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്ഡ്ര എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര് തന്നെയടച്ച ഇപ്പോള് മുറിയില് ഞാനും അവളും മാത്രം... ഇന്നലെ ഞാന് കാണാന് കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള് എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്ത്തി അവള് പറഞ്ഞൂ... 'ചായ'
> ഞാന് മെല്ലെ അവളുടെ കാതില് പറഞ്ഞു...*'*****##@##$%^****^&*()'*

മൊബൈല്‍ ഗേള്‍സ് സ്പെഷ്യല്‍


രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ കിടക്കയില്‍ കിടന്നുകൊണ്ട് മൊബൈല്‍ ഫോണിലൂടെ അപ്പുറത്തെ തലയ്ക്കലുള്ള കാമുകനോട് കൊഞ്ചിയും, കുഴഞ്ഞും, സില്‍ക്കരിച്ചും, ഞരങ്ങിയും, മൂളിയും അവന്റെ റ്റെംബറേച്ചര്‍ വര്‍ധിപ്പിക്കാന്‍ താല്പ്പര്യമുള്ള പെണ്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമാണ്‌ ഇതിലെ ഉപദേശങ്ങള്‍. (ഓര്‍ക്കുക 18 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ മാത്രം ഈ കുറിപ്പടി വായിക്കുക...):

1. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‍ ഒരു നിശ്ചിത സമയ പരിധി വെയ്ക്കുക. രാത്രിയിലെ ഫോണ്‍ സംസാരം ഒരു രണ്ടു മണി രണ്ടര വരെയൊക്കെയാവാം. അതിനു ശേഷവും ഉപയോഗിയ്ക്കണം എന്നുണ്ടെങ്കില്‍ പിന്നെ ഉറക്കം വരുന്നിടം വരെ ഉപയോഗിയ്ക്കുക.

2. കട്ടിയുള്ള പുതപ്പ് തലയിലൂടെ മൂടിയിട്ട് മാത്രം സംസാരിക്കുക. എത്രയും ശബ്ദം കുറയ്ക്കാമോ അത്രയും കുറഞ്ഞ ശബ്ദത്തില്‍ സംസാരിക്കുക. പലപ്പോഴും ഒരു മൂളല്‍ ഞരങല്‍ തുടങിയ അര്തോദ്യോദകമായ വ്യംഗ്യങ്ങള്‍ ഉപയോഗിയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സംസാരം ഒഴിവാക്കാനും, വീട്ടുകാരെ അറിയിക്കാതിരിയ്ക്കാനും കഴിയും.

3. സംസാരിയ്ക്കുമ്ബോള്‍ മുറിയിലെ സീലിങ് ഫാന്‍ ഫുള്‍ സ്പീഡില്‍ ഇടുക. അപ്പോള്‍ തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന നിങ്ങളുടെ മാതാപിതാക്കളും സഹോദരനും നിങ്ങളുടെ സംസാരം കേള്‍ക്കാന്‍ സാധിയ്ക്കില്ല.

4. സീലിങ് ഫാനിന്റെ കപ്പാസിറ്റര്‍ അടിച്ച് പോകാന്‍ പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ അറിയാവുന്ന ടെക്നിക്ക് ഉപയോഗിച്ച് കപ്പാസിറ്ററിന് എന്തെങ്കിലും തകരാറുണ്ടാക്കുക. എന്തെന്നാല്‍ കപ്പാസിറ്റര്‍ അടിച്ചു പോയ ഫാനിന് വല്ലാത്ത കട കട ശബ്ദമായിരിയ്ക്കും. ഫാനിന്റെ കട കട ശബ്ദം കാരണം നിങ്ങള്‍ അത്യാവശ്യം ഉറക്കെ സംസാരിച്ചാല്‍ പോലും നിങ്ങളുടെ പേരന്റ്സ് അതു കേള്‍ക്കില്ല.
(ശ്രദ്ദിയ്ക്കുക: കപ്പാസിറ്റര്‍ തകരാറിലാക്കാന്‍ സൂത്രപ്പണി പ്രയോഗിയ്ക്കുമ്ബോള്‍ ഫാന്‍ മൊത്തം കേടാകാതിരിയ്ക്കാന്‍ സൂക്ഷിയ്ക്കുക. എന്തെന്നാല്‍ ഫാന്‍ കേടായാല്‍ പിന്നെ നിങ്ങള്‍ ചൂടു കൊണ്ട് പണ്ടാരടങ്ങാന്‍ ചാന്‍സുണ്ട്.)

5. അജ്ഞാതമായ ഫോണ്‍ നംബരുകളില്‍ നിന്നും രാത്രിയില്‍, നിങ്ങള്‍ക്ക് മിസ്ഡ് കാള്‍സ് വരുകയാണെങ്കില്‍, ഉടനേ തന്നെ ആ നംബരിലേയ്ക്ക് തിരിച്ച് വിളിച്ച്, വിളിച്ചയാളുടെ പേരും വയസും അറിയുക. തുടര്‍ന്ന്, നിങ്ങളുടെ പേരും വീട്ടഡ്രസ്സും ക്രിത്യമായി അയാള്‍ക്ക് പറഞ്ഞു കൊടുക്കുക. ഫോണില്‍ ബാലന്‍സ് ഉണ്ടെന്കില്‍ പുലരും വരെ സംസാരിക്കുക. എന്നിട്ട്, "എന്റെ നംബര്‍ സേവ് ചെയ്തോളൂട്ടോ... വല്ലപ്പോഴുമൊക്കെ വിളിയ്ക്കാന്‍ മറക്കല്ലേ" എന്നു വിനീതമായി അഭ്യര്‍ത്ഥിക്കുക.

ഇനി പൊതുവായ ചില ടിപ്പുകള്‍. (ടിപ്പു സുല്‍ത്താന്റെ കാലത്തേയുള്ളവ):

6.നിങ്ങളുടെ പേരന്റ്സ് നിങ്ങള്‍ക്ക് മോബൈല്‍ ഫോണ്‍ വാങ്ങിത്തരുന്നില്ലെങ്കില്‍, നിങ്ങള്‍ തൂങ്ങിച്ചാകുമെന്നു കട്ടായം പറയുക. അപ്പോള്‍ നിങളുടെ ആവശ്യം അവര്‍ അംഗീകരിച്ചു തരും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ദിയ്ക്കുക. ക്യാമറയും, ബ്ലൂ ടൂത്തും, എം.എം.എസ്സും ഉള്ള മൊബൈല്‍ തന്നെ വാങ്ങുക. ഇത്തരം ഫെസിലിറ്റികള്‍ ഇല്ലാത്ത മൊബൈലുമായി ക്ലാസില്‍ ചെന്നാല്‍ പ്രിന്‍സിപ്പാള്‍ ടീ.സി തന്നു പറഞ്ഞു വിടും എന്നു രക്ഷ കർത്താക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുക. കാരണം, ക്യാമറയും ബ്ലൂ ടൂത്തുമുള്ള മൊബൈല്‍ ഉണ്ടെങ്കില്‍ മാത്രമേ,നിങ്ങള്‍ക്ക് നിങ്ങളുടെ ഹോസ്റ്റല്‍ മുറിയിലെ സഹ വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്നതും, കുളിയ്ക്കുന്നതും മറ്റും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ചൂടോടെ നിങ്ങളുടെ കാമുകന്റെ മൊബൈലിലേക്കും, യൂ ട്യൂബിലേയ്ക്കും അപ്പ് ലോഡ് ചെയ്യാന്‍ സാധിയ്ക്കൂ.

7. കുറഞ്ഞതൊരു രണ്ട് മൊബൈലും, നാലു സിം കാര്‍ഡുകളും എങ്കിലും ഒരേ സമയം ഉപയോഗിയ്ക്കുക. അതില്‍ പേരന്റ്സ് വാങ്ങിത്തന്ന മൊബൈലും, സിമ്മും പരസ്യമായി ഉപയോഗിയ്ക്കുകയും പേരന്റ്സിനു അജ്ഞാതമായ മൊബൈലും സിമ്മും രഹസ്യമായി ഉപയോഗിയ്ക്കുകയും ചെയ്യുക.

8. നിങ്ങളുടെ മൊബൈലിലേക്ക് ഏതവന്‍ ഫോണ്‍ ചെയ്താലും, ഇതെന്റെ കൂട്ടുകാരി അമ്മിണിയാണെന്നു വീട്ടുകാരോട് പറയുക. എന്നിട്ട് ഫോണ്‍ അറ്റന്റ് ചെയ്യുമ്ബോള്‍ "ഹായ് അമ്മിണീ, എന്നാ ഒണ്ടെഡീ വിശേഷം, ഇന്നലെ ശോശാമ്മ ടീച്ചര്‍ പടിപ്പിച്ച വിഷയം എനിക്കങ്ങോട്ട് മനസിലായില്ല, ഒന്നു ഹെല്പ് ചെയ്യാമോഡീ" എന്നൊക്കെ ചോദിച്ച് ഡാവില്‍ ടെറസിലേയ്ക്ക് പോകുക. അല്ലെങ്കില്‍ മുറിയിലേക്ക് പോയി ന്യൂട്ടറില്‍ ഡോര്‍ അടച്ച് പിന്നെ യധേഷ്ട്ടം സല്ലപിയ്ക്കുക.

9. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റര്‍ മോഡിലോ, സൈലന്റ് മോഡിലോ മാത്രം കഴിവതും ഇടുക. ഇതിലൂടെ നിങ്ങള്‍ക്ക് വരുന്ന നിരവിധിയനവധി കാളുകള്‍ മാതാപിതക്കളെ അറിയിക്കാതിരിയ്ക്കാന്‍ കഴിയും.

10. പരിചയമില്ലാത്തതും പയ്യന്മാര്‍ മാത്രമുള്ളതുമായ റീച്ചാര്‍ജ് കടകള്‍ തിരഞ്ഞു പിടിച്ച്, അവിടെപ്പോയി ഫ്ലെക്സി റീച്ചാര്‍ജ് മാത്രം ചെയ്യുക. ഇങനെ ചെയ്യുംബോള്‍ നിങ്ങളുടെ നംബര്‍ അവന്മ്മാരിലേയ്ക്കും, അവരുടെ കൂട്ടുകാരിലേയ്ക്കും ഉള്‍പ്പെടെ നിരവധിപ്പേരിലേയ്ക്ക് റീച്ചാവാനും കൂടുതല്‍ കാളുകള്‍ നിങ്ങളേയും, നിങളുടെ മൊബൈല്‍ ഫോണിനേയും അന്വേഷിച്ച് വരുവാനും ഇടയാകും.

11. സ്കൂളിലോ കോളേജിലോ, മൊബൈല്‍ നിരോധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒട്ടും വിഷമിയ്ക്കേണ്ട. മൊബൈല്‍ വൈബ്രേറ്റര്‍ മോഡിലിട്ട് ഒരു സീഡി പവ്ച്ചില്‍ പൊതിഞ് ചോറ്റുപാത്രത്തിലെ ചോറിനു നടുവില്‍ പൂഴ്ത്തി വെയ്ക്കുക. ഉച്ച ഭക്ഷണം കഴിയ്ക്കാന്‍ പോകുന്ന വേളയില്‍ ടീച്ചേഴ്സിന്റെ കണ്ണു വെട്ടിച്ച് മൊബൈല്‍ എടുത്ത്, അതില്‍ വിങി നിറഞ്ഞു കിടക്കുന്ന മിസ്ഡ് കാളുകളിലേയ്ക്ക് തിരിച്ച് വിളിയ്ക്കാവുന്നതാണ്. മൊബൈല്‍ പുതഞ്ഞിയ്ക്കുന്ന സ്പേയ്സിലെ രണ്ടുരുളച്ചോറു കുറഞ്ഞിരിക്കും എന്ന ഒരൊറ്റ പ്രശ്നം മാത്രമേ ഇതിലൂടെ ഉണ്ടാവുന്നുള്ളു. എങ്കിലെന്താ, അഞ്ചാറു മാസം കഴിയുംബോള്‍ "വയറ്റിലെ സ്പേസ്" നിറയ്ക്കാന്‍ കഴിവുള്ളവന്മ്മാരെ നിങ്ങള്‍ക്കു കിട്ടും.

12. ഇതൊക്കെ ഞാന്‍ പറഞ്ഞു തന്നിട്ട് വേണം നിങ്ങള്‍ അറിയാന്‍ എന്നൊരു ധാരണയും എനിയ്ക്കില്ല. നിങ്ങള്‍ പെണ്‍കുട്ടികള്‍, പ്രത്യേകിച്ചും കേരളത്തിലെ പെണ്‍കുട്ടികള്‍ ഈ വക അതി ബുദ്ദികളില്‍ മിടുക്കികളാണെന്നും എനിക്കറിയാം. എന്തെന്നാല്‍ നിങ്ങള്‍ ഇങ്ങനെയൊക്കെയാവുമല്ലോ നിങ്ങളുടെ മാതാപിതാക്കന്മ്മാരേയും, സഹോദരന്മ്മാരേയും പറ്റിച്ച് കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് ഇതു വായിയ്ക്കുന്ന പെണ്‍ കുട്ടികള്‍ "ഇതൊക്കെ ഓള്‍ഡ് ട്രിക്ക്സ്" എന്നാവും കരുതുക. അങ്ങനെയെങ്കില്‍
നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ലേറ്റസ്റ്റ് അടവുകള്‍ ഇതിന്റെ അടിയില്‍ കമന്റായി ഇടുക...

2011 ജൂൺ 21, ചൊവ്വാഴ്ച

അധികാരമോഹമായിരുന്നു മുഹമ്മദ്(സ്വ) ലക്ഷ്യമാക്കിയിരുന്നതെന്ന് കരുതുന്നതിലെന്താണ് തെറ്റ്?


അധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹിയെന്നു വിളിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?

അധികാരത്തിന്റെ പേരില്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുകയും അവരില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അധികാരം മോഹിക്കുക. പ്രവാചക(സ്വ)നാവട്ടെ ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. തന്നെ ബഹുമാനിച്ചുകൊണ്ട് ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.

അദ്ദേഹം ഉപദേശിച്ചു: "ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്'' (ബുഖാരി, മുസ്ലിം). ഇതെല്ലാംതന്നെ മുഹമ്മദ് (സ്വ) ഒരു അധികാര മോഹിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.

മാത്രവുമല്ല, തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാ ണെങ്കില്‍, മക്കയിലെ പ്രയാസപൂര്‍ണമായ ആദ്യനാളുകളില്‍തന്നെ അധികാരം നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാംകൂടി ഒരു ദിവസം മുഹമ്മദി(സ്വ)ന്റെ അടുത്തുചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ആവത് ശ്രമിച്ചു നോക്കി. പക്ഷെ, നിരാശ മാത്രമായിരുന്നു ഫലം.

മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളിലായിരുന്നു ഈ സംഭവം. ഖുര്‍ആന്‍ രചിച്ചുകൊണ്ട് താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചക(സ്വ)ന്റെ ലക്ഷ്യമെങ്കില്‍ പ്രയാസങ്ങള്‍ ഏറെയൊന്നും സഹിക്കാതെ അധികാരം തന്റെ കാല്‍ക്കീഴില്‍ വന്ന സമയത്ത് അദ്ദേഹം അത് സ്വീകരിക്കുവാന്‍ വൈമനസ്യം കാണിച്ചതെന്തിനാണ്? മുഹമ്മദ്(സ്വ) അധികാരം കാംക്ഷിച്ചിരുന്നില്ലെന്ന് ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിനു പിന്നില്‍ അധികാരമോഹമായിരുന്നില്ലെന്ന് സാരം.